ഐഎസ്എലിന്റെ ചരിത്രത്തില്‍ ആദ്യം,പടവെട്ട് ട്രെയിലര്‍ ലോഞ്ച് മഞ്ഞപ്പടയുടെ കൂടെ, വീഡിയോ പുറത്തുവിട്ട് നിവിന്‍ പോളി

കെ ആര്‍ അനൂപ്| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (14:55 IST)
ഐഎസ്എലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അതും മഞ്ഞപ്പടയുടെ കൂടെ ആയതിന്റെ സന്തോഷത്തിലാണ് നടന്‍ നിവിന്‍ പോളി. പടവെട്ട് ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങിലും മുന്നിലാണ്.
നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്.
അദിതി ബാലനാണ് നായിക.
മഞ്ജുവാര്യര്‍,ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :