ഗായകനായി നടന്‍ സന്താനം, ആദ്യമായി പാടി ഗാനം ഒക്ടോബര്‍ 10ന്

കെ ആര്‍ അനൂപ്| Last Modified ശനി, 8 ഒക്‌ടോബര്‍ 2022 (14:58 IST)
സന്താനത്തിന്റെ കിക്ക് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ പ്രശാന്ത് രാജ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്-കന്നഡ ദ്വിഭാഷാ ചിത്രത്തിലൂടെ സന്താനം പിന്നണി ഗായകനാകുന്നു.

വിവേക എഴുതിയ 'സാറ്റര്‍ഡേ ഈസ് കമിംഗ്യു'എന്ന ഗാനം ആലപിച്ചിരിക്കുന്നത് സന്താനമാണ്.അര്‍ജുന്‍ ജന്യ സംഗീതം ഒരുക്കുന്നു.ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഒക്ടോബര്‍ 10ന് വൈകിട്ട് 6.03ന് പുറത്തിറങ്ങും.
പരസ്പരം മത്സരിക്കുന്ന പരസ്യ കമ്പനികളില്‍ ജോലിചെയ്യുന്ന നായകനും നായികയും തമ്മിലുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്.

ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ നവീന്‍ രാജ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സുധാകര്‍ രാജ് ഛായാഗ്രഹണവും നാഗൂരാന്‍ രാമചന്ദ്രന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :