1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal Vishnu Mohan Movie Update

'മേപ്പടിയാൻ' സംവിധായകനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് നാളെ

Mohanlal (Drishyam 3)
ഉണ്ണി മുകുന്ദൻ ചിത്രം 'മേപ്പടിയാൻ' സംവിധാനം ചെയ്ത വിഷ്ണു മോഹനും സൂപ്പർതാരം മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നാളെ പുറത്തുവിട്ടേക്കും. സിനിമയുമായി ബന്ധപ്പെട്ട സുപ്രധാന അപ്‌ഡേറ്റ് നാളെ രാവിലെ 11.11 ന് ഉണ്ടാകുമെന്ന് മോഹൻലാൽ അറിയിച്ചു. 
 
ഗോകുലം ഗോപാലനും മോഹൻലാലും ഒന്നിക്കുന്നു 
 
എമ്പുരാൻ 2 വിന് ശേഷം മോഹൻലാലും ഗോകുലം ഗോപാലനും ഒന്നിക്കുന്ന ചിത്രമാണിത്. ഗോകുലം മൂവീസ് ആണ് നിർമാണം. ഗോകുലം മൂവീസ് നിർമിച്ച 'കായംകുളം കൊച്ചുണ്ണി'യിൽ മോഹൻലാൽ കാമിയോ വേഷത്തിലെത്തിയിരുന്നു. 
 
മോഹൻലാലിന്റെ 367-ാം ചിത്രം
 
മോഹൻലാലിന്റെ കരിയറിലെ 367-ാം സിനിമയാണിത്. ബൈജു ഗോപാലനും വി.സി.പ്രവീണും ആണ് സഹ നിർമാതാക്കൾ. കൃഷ്ണമൂർത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. 
അടുത്ത ലേഖനം
ജൂനിയർ എൻടിആർ- പ്രശാന്ത് നീൽ ചിത്രം ഡ്രാഗണിൽ ഷാഹിദ് കപൂറും ആലിയ ഭട്ടും, ഷാഹിദ് എത്തുന്നത് ടൊവിനോ ഉപേക്ഷിച്ച റോളിൽ?