'സഞ്ജു രാജസ്ഥാനിൽ നിന്ന് ചെന്നൈയിൽ എത്തിയത് ഞാൻ പറഞ്ഞിട്ടല്ലേ'; കാർ ഡ്രൈവറെ കണ്ട് ഞെട്ടി ലാൽ (വീഡിയോ)
ഫെഡറൽ ബാങ്ക് അവതരിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ ഓഗസ്റ്റ് 20 മുതൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്
കേരള ക്രിക്കറ്റ് ലീഗ് സീസൺ 3 യുടെ പ്രൊമോഷന്റെ ഭാഗമായി ഇറക്കിയ പരസ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും കേരളത്തിൽ നിന്നുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസണും ഈ പരസ്യത്തിൽ ഒന്നിച്ചെത്തുന്നു.
ഫെഡറൽ ബാങ്ക് അവതരിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ ഓഗസ്റ്റ് 20 മുതൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. രസകരമായ പ്രൊമോയിൽ ലാലേട്ടനും സഞ്ജു ചേട്ടനും ഒന്നിക്കുമ്പോൾ അത് ആരാധകർക്കും ഒരു വിരുന്നാകുന്നു.
ലാലേട്ടനൊപ്പം പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സഞ്ജു. കെസിഎൽ സീസൺ 3 കാണാൻ ഇത്തവണ തിരുവനന്തപുരത്ത് ലാലേട്ടനും സഞ്ജു ചേട്ടനും ഉണ്ടാകുമെന്ന ത്രില്ലിലാണ് കേരളത്തിലെ ആരാധകർ.