Khalifa Box Office: ക്ലിക്കാവാതെ ഖലീഫ; ആദ്യദിനം തണുപ്പൻ പ്രതികരണം
ഇന്ത്യൻ ബോക്‌സ്ഓഫീസിൽ 954 ഷോകളാണ് ചിത്രത്തിന്റേതായി നടക്കുന്നത്
Khalifa Movie
Khalifa Box Office: പൃഥ്വിരാജ് നായകനായ 'ഖലീഫ'യ്ക്ക് ബോക്‌സ്ഓഫീസിൽ തണുപ്പൻ പ്രതികരണം. ഓണം കളറാക്കാൻ എത്തിയ ചിത്രത്തെ ആരാധകർ പോലും കൈവിടുന്ന ലക്ഷണമാണ് ആദ്യദിനത്തെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ഒക്യുപ്പെൻസി കുറവ്
ഇന്ത്യൻ ബോക്‌സ്ഓഫീസിൽ 954 ഷോകളാണ് ചിത്രത്തിന്റേതായി നടക്കുന്നത്. 35 ശതമാനം മാത്രമാണ് ഒക്യുപ്പെൻസി. ഓണപ്പരീക്ഷ നടക്കുന്നതിനാലാണ് ചിത്രത്തിനു പ്രതീക്ഷിച്ച അത്ര സ്വീകാര്യത ലഭിക്കാത്തതിനു കാരണം.
ആദ്യദിന കളക്ഷൻ
റിലീസ് ദിനം ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ 1.10 കോടി മാത്രമാണ്. ആദ്യദിനം ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രമായി മൂന്ന് കോടി നേടാൻ ചിത്രത്തിനു സാധിക്കില്ലെന്നാണ് ഇതുവരെയുള്ള കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
ബുക്ക് മൈ ഷോയിൽ നേരിയ വർധനവ്
രാവിലെയുള്ള ഷോകൾക്ക് ശേഷം ബുക്ക് മൈ ഷോയിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. അവസാന ഒരു മണിക്കൂറിൽ 7.56 K ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ വിറ്റുപോകുന്നുണ്ട്.
ചിത്രം ഹിറ്റാകുമോ?
ആദ്യ ഷോയ്ക്ക് ശേഷം ശരാശരിക്ക് താഴെയുള്ള അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഔട്ട്‌ഡേറ്റഡ് ആയ കഥയും തിരക്കഥയും അതിനാടകീയമായ സംഭാഷണങ്ങളുമാണ് 'ഖലീഫ'യെ ശരാശരിക്ക് താഴെയുള്ള ചിത്രമാക്കുന്നതെന്നാണ് മിക്ക പ്രേക്ഷകരും പറയുന്നത്. Also Read: സ്വന്തം കഥ വായിക്കാൻ പൃഥ്വിരാജിന് ടൈം ഇല്ലേ? നിരാശപ്പെടുത്തി 'ഖലീഫ'