1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal About KPAC Lalitha

സിനിമയ്ക്ക് പുറത്തെ പരിചയം, സുഖമില്ലാത്ത സമയത്ത് ഫോണില്‍ സംസാരിച്ചിരുന്നു: മോഹന്‍ലാല്‍

KPAC Lalitha
കെ.പി.എ.സി. ലളിതയുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധവും പരിചയവുമുണ്ടെന്ന് മോഹന്‍ലാല്‍. സിനിമയ്ക്ക് പുറത്തെ പരിചയമുണ്ട്. അധികം സിനിമകളില്‍ ഞങ്ങള്‍ അമ്മയും മകനുമായി അഭിനയിച്ചിട്ടില്ല. എങ്കിലും അടുത്ത ബന്ധമുണ്ട്. അമ്മ മഴക്കാറിന് കണ്‍നിറഞ്ഞു എന്ന പാട്ടാണ് ഓര്‍മയില്‍ വരുന്നത്. സുഖമില്ലാതെ കിടന്നിരുന്ന സമയത്ത് നേരില്‍ വന്നു കാണാന്‍ സാധിച്ചിരുന്നില്ല. ഫോണില്‍ സംസാരിച്ചിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. 
 
'ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകള്‍. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തില്‍, അമ്മയായും, സഹോദരിയായും, സ്‌നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ  പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‌നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.' മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
അടുത്ത ലേഖനം
ഭരതനും ശ്രീവിദ്യയും തമ്മില്‍ പ്രണയത്തില്‍ ! ഹംസമായി ലളിത, ഒടുവില്‍ ഭരതന്റെ ജീവിതസഖി