അനുബന്ധ വാര്‍ത്തകള്‍
- നഷ്ടമായത് വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അതുല്യപ്രതിഭയെ: കെപിഎസി ലളിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി
- 'രാത്രിയൊക്കെ കണ്ണന് ഇരുന്ന് കരയുകയായിരുന്നു'; ഇനിയും വേദന അനുഭവിക്കാതെ ചേച്ചി പോകണേ എന്ന പ്രാര്‍ത്ഥനയുണ്ടായിരുന്നെന്ന് ജയറാം
- കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന് വൈകുന്നേരം വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും
- വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു; വിങ്ങിപ്പൊട്ടി മമ്മൂട്ടി
- അഭിനയ വിസ്മയം ഇനി ഓർമ, അതുല്യ കലാകാരി കെ പി എസി ലളിത ഇനി ഓർമ
'അമ്മയ്ക്ക് ഇടയ്ക്കിടെ ഓര്മ വന്നു പോയിക്കൊണ്ടിരിക്കും, അപ്പോള്‍ പറഞ്ഞതാകും'; മരണത്തോട് അടുക്കുന്ന സമയത്തും ലളിതയുടെ മനസ്സില്‍ സിനിമ മാത്രം
അന്തരിച്ച നടി കെ.പി.എ.സി. ലളിതയെ കുറിച്ച് സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞ വാക്കുകള്‍ മലയാളികളുടെ കണ്ണ് നനയിക്കുന്നു. ജയറാമിനേയും മീര ജാസ്മിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി താന്‍ സംവിധാനം ചെയ്തിരിക്കുന്ന അവസാന ചിത്രമായ മകളില്‍ അഭിനയിക്കാന്‍ കെ.പി.എ.സി.ലളിതയെ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് സത്യന് പങ്കുവച്ചത്.
ലളിത ആരോഗ്യപ്രശ്നങ്ങളാല്‍ വിശ്രമിക്കുകയാണെന്ന് അറിഞ്ഞു. പുതിയ സിനിമയില്‍ ലളിത ചേച്ചിക്കും ഒരു കഥാപാത്രം മാറ്റിവെച്ചിട്ടുണ്ട്. ലളിത ചേച്ചിയെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടല്ലേ, വരാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. ഞാന്‍ വരും സത്യാ...എത്തിക്കോളാം...അതൊന്നും കുഴപ്പമില്ല എന്നായിരുന്നു ലളിത ചേച്ചിയുടെ മറുപടി. പിന്നീട് മകന് സിദ്ധാര്‍ത്ഥ ഭരതനെ വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അമ്മയ്ക്ക് ഇടയ്ക്കിടെ ഓര്മ വന്നു പോയിക്കൊണ്ടിരിക്കുമെന്നും അപ്പോള്‍ പറഞ്ഞതാകുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അത്രയും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള സമയത്തും ലളിത ചേച്ചിയുടെ മനസ്സില്‍ സിനിമ മാത്രമായിരുന്നെന്നും സത്യന് അന്തിക്കാട് പറഞ്ഞു.