അനുബന്ധ വാര്‍ത്തകള്‍
- 'ദി പ്രീസ്റ്റ്' തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍
- 'കൂട്ടുകാരനാ പേര് മമ്മൂട്ടി'; സംവിധായകന് ജൂഡ് ആന്റണിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍
- മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് അത് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ്, കാതോര്‍ത്ത് സിനിമാലോകം
- മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ പാര്‍വതി തിരുവോത്ത് എത്തി, പുഴു ഒരുങ്ങുന്നു
- 'ഐശ്വര്യസമൃദ്ധമായ പുതുവര്‍ഷം ആവട്ടെ'; ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും
മമ്മൂട്ടിക്കും മോഹന്‍ലാലിലും യു.എ.ഇ. ഗോള്‍ഡന്‍ വിസ
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ നല്‍കും. പത്ത് വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ.ഗോള്‍ഡന്‍ വിസ. കലാരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണ് പത്ത് വര്‍ഷത്തെ വിസ അനുവദിച്ചിരിക്കുന്നത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള സിനിമ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. അടുത്ത ദിവസം തന്നെ ഇവര്‍ യു.എ.ഇയില്‍ എത്തി വിസ സ്വീകരിക്കുമെന്നാണ് വിവരം. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് ഉള്‍പെടെയുള്ള സിനിമ താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പെടെയുള്ള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.