കത്രീന കൈഫിന്റെ വിവാഹനിശ്ചയം രഹസ്യമായി നടന്നു ! താരസുന്ദരിയുടെ ജീവിതപങ്കാളിയാകാന്‍ വിക്കി കൗശല്‍; താരവിവാഹത്തിനായി ബോളിവുഡ് ലോകം ഒരുങ്ങി

രേണുക വേണു| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (20:04 IST)

ബോളിവുഡ് താരസുന്ദരി കത്രീന കൈഫും യുവനടന്‍ വിക്കി കൗശലും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് കത്രീന കൈഫുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. താരങ്ങള്‍ നേരിട്ട് ഇക്കാര്യം വെളിപ്പെടുത്തും. അതിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

എന്നാല്‍, കത്രീനയും വിക്കിയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു എന്ന തരത്തില്‍ ഇന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം വളരെ രഹസ്യമായി നടന്നു എന്നാണ് ചില ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇത് സത്യമല്ലെന്നും ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലെന്നും കത്രീനയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇരുവരുടെയും വിവാഹനിശ്ചയവും വിവാഹവും അധികം വൈകാതെ തന്നെ നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :