'കൂട്ടുകാരനാ പേര് മമ്മൂട്ടി'; സംവിധായകന്‍ ജൂഡ് ആന്റണിയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (10:25 IST)

മമ്മൂട്ടിയുടെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കഴിഞ്ഞദിവസം പുഴു പൂജയ്ക്കായി എത്തിയ മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ സിനിമ താരങ്ങളടക്കം നിരവധി പേരാണ് പങ്കുവെച്ചത്. പ്രായം 70 ലേക്ക് എത്തുമ്പോഴും മമ്മൂട്ടി കോളേജ് പയ്യനെക്കാള്‍ ചെറുപ്പം ആണെന്നാണ് ആരാധകരുടെ കമന്റുകള്‍. ഇപ്പോഴിതാ, പുഴു എന്ന ചിത്രത്തിന്റെ പൂജയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ലുക്ക് പങ്കുവെച്ചുകൊണ്ട് ജൂഡ് ആന്റണി കുറിച്ച
വാക്കുകളാണ് ശ്രദ്ധനേടുന്നത്.

'കൂട്ടുകാരനാ. പേര് മമ്മൂട്ടി'-ജൂഡ് ആന്റണി കുറിച്ചത്. ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ജൂഡ് ആന്റണി ഒടുവിലായി സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്.സണ്ണി വെയ്ന്‍-അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :