മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ പാര്‍വതി തിരുവോത്ത് എത്തി, പുഴു ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 17 ഓഗസ്റ്റ് 2021 (17:14 IST)

മമ്മൂട്ടിയുടെ പുഴു പൂജ ചടങ്ങുകള്‍ ഇന്നായിരുന്നു. ആദ്യദിനം എന്ന് പറഞ്ഞുകൊണ്ട് പാര്‍വതിക്കൊപ്പമുള്ള ചിത്രങ്ങള്‍ സംവിധായക റത്തീന ഷര്‍ഷാദ് പങ്കുവെച്ചു. മെഗാസ്റ്റാറിനൊപ്പം ആദ്യമായാണ് പാര്‍വതി വേഷമിടുന്നത്. മൂന്നാം തവണയാണ് മമ്മൂട്ടി വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നത്.

എറണാകുളം ചോയിസ് സ്‌കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ.എറണാകുളം, കുട്ടിക്കാനം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :