മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് അത് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ്, കാതോര്‍ത്ത് സിനിമാലോകം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ഓഗസ്റ്റ് 2021 (08:54 IST)

സിനിമ ലോകം കാത്തിരിക്കുകയാണ് ആ പ്രഖ്യാപനത്തിനായി. പൃഥ്വിരാജ് ഭാഗഭാക്കാവുന്ന സിനിമയുടെ പ്രഖ്യാപനം ഇന്ന്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രാവിലെ 10 മണിക്ക് പുറത്തുവിടുമെന്ന് പൃഥ്വി തന്നെയാണ് അറിയിച്ചത്. ഈ പ്രഖ്യാപനം എന്തായിരിക്കും എന്നതിനെക്കുറിച്ചുളള ചര്‍ച്ചകളിലാണ് ആരാധകര്‍.

ജി ആര്‍ ഇന്ദുഗോപന്റെ 'ശംഖുമുഖി' എന്ന നോവല്‍ സിനിമയാകുന്നുണ്ട്. അതിനെക്കുറിച്ച് ആകും പ്രഖ്യാപനം എന്നും പറയപ്പെടുന്നു. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് 'കാപ്പ' എന്നാണ് ടൈറ്റില്‍ എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :