ആളുകളെ ചിരിപ്പിക്കാന്‍ എനിക്ക് പാടാണ്, എന്റെ മുഖത്തിന് ചേരാത്തെ പോലെ തോന്നും, തുറന്നുപറഞ്ഞ് മമ്മൂട്ടി

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'പേട്രിയറ്റി'ന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് താരം തന്റെ അഭിനയത്തിന്റെ പരിമിതികളെ പറ്റി തുറന്ന് സംസാരിച്ചത്.

Mammootty
Mammootty
അഭിറാം മനോഹർ| Last Modified വ്യാഴം, 9 ഏപ്രില്‍ 2026 (13:37 IST)
മലയാള സിനിമയുടെ അഭിനയ കുലപതിയാണെങ്കിലും ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന്റെ കാര്യത്തില്‍ തനിക്ക് പരിമിതികളുണ്ടെന്ന്തുറന്നു സമ്മതിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി.
തന്റെ മുഖഭാവങ്ങള്‍ക്ക് കോമഡി വേഷങ്ങള്‍ അത്രകണ്ട് ഇണങ്ങില്ലെന്നും പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെന്നും മമ്മൂട്ടി പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'പേട്രിയറ്റി'ന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് താരം തന്റെ അഭിനയത്തിന്റെ പരിമിതികളെ പറ്റി തുറന്ന് സംസാരിച്ചത്.

'കോമഡി കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് എപ്പോഴും ഒരു സംശയമുണ്ടാകാറുണ്ട്. എന്റെ മുഖത്തിന് അത് ഇണങ്ങുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഗൗരവമേറിയതോ വൈകാരികമോ ആയ വേഷങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ പ്രയാസമാണ് മറ്റൊരാളെ ചിരിപ്പിക്കുന്നത്. ആ ശൈലി എനിക്ക് വഴങ്ങാന്‍ കുറച്ച് ബുദ്ധിമുട്ടാണ്, പ്രേക്ഷകരും എന്നെ കണ്ടിട്ടുള്ളത് റഫായ റോളുകളിലാണ്. അനുപമ ചോപ്രയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

മലയാള സിനിമ കാത്തിരിക്കുന്ന വലിയ സിനിമകളില്‍ ഒന്നായ പേട്രിയര്‍ മെയ് ഒന്നിനാണ് റിലീസ് ചെയ്യുന്നത്. 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത്. ചിത്രത്തില്‍ ഡോ. ഡാനിയല്‍ ജെയിംസ് എന്ന ഇന്റലിജന്‍സ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ഏപ്രില്‍ 23-ന് നിശ്ചയിച്ചിരുന്ന റിലീസ് സാങ്കേതിക കാരണങ്ങളാല്‍ മെയ് 1-ലേക്ക് മാറ്റിയിരിക്കുകയാണ്. ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം ഒരു സ്‌പൈ ആക്ഷന്‍ ത്രില്ലറാണ്. മമ്മൂട്ടിയുടെ ഗൗരവമേറിയ പ്രകടനവും മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങളും ഒന്നുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു ദൃശ്യവിരുന്നാകും പേട്രിയറ്റെന്നാണ് സൂചനകള്‍. മഹേഷ് നാരായണനാണ് സിനിമ ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :