1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal about Patriot and Drishyam 3

Mohanlal: 'ദൃശ്യം 3, പാട്രിയോട്ട് സിനിമകളിൽ ഒരു പ്രതീക്ഷയുമില്ല; ചിരിപ്പിച്ച് മോഹൻലാൽ

വരാനിരിക്കുന്ന ദൃശ്യം 3, പാട്രിയോട്ട് സിനിമകളെ കുറിച്ചുള്ള പ്രതീക്ഷകൾ എങ്ങനെയെന്ന് അവതാരകൻ ചോദിച്ചു

Mohanlal, Malayalam Cinema, Cameos 2026
Mohanlal: മാധ്യമപ്രവർത്തകരോടു രസകരമായ രീതിയിൽ സംവദിക്കുന്ന താരമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാൽ. ഏഷ്യാനെറ്റ് ന്യൂസിൽ 'കണികാണും നേരം' എന്ന വിഷു സ്‌പെഷ്യൽ പരിപാടിക്കിടെ മോഹൻലാൽ അവതാരകനു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്നത്. 
 
വരാനിരിക്കുന്ന ദൃശ്യം 3, പാട്രിയോട്ട് സിനിമകളെ കുറിച്ചുള്ള പ്രതീക്ഷകൾ എങ്ങനെയെന്ന് അവതാരകൻ ചോദിച്ചു. 'ഒരു പ്രതീക്ഷയുമില്ല' എന്നാണ് മോഹൻലാൽ ഉടൻ നൽകിയ മറുപടി. 
' ഒരു പ്രതീക്ഷയുമില്ല. നമ്മള് ചെയ്തു അതു കഴിഞ്ഞു. തിയറ്ററുകളിൽ വരട്ടെ, ആളുകൾ കാണട്ടെ. എന്റെ പ്രതീക്ഷയല്ലല്ലോ, എന്റെ ജോലി കഴിഞ്ഞു. എന്റെ പ്രതീക്ഷയല്ലല്ലോ വിഷയം,' മോഹൻലാൽ പറഞ്ഞു. 
അടുത്ത ലേഖനം
ഇത്രയേ ഉള്ളോ ആണുങ്ങൾ!, വാഴ 3 അനൗൺസ് ചെയ്തതും ഈഗോ പൊട്ടി ?, സ്ത്രീകളുടെ കഥ പറഞ്ഞാൽ വിവാഹവും, ആർത്തവവും മാത്രമാകുമെന്ന് കമൻ്റുകൾ