അനുബന്ധ വാര്‍ത്തകള്‍
- മികച്ചതെല്ലാം ലഭിക്കട്ടെ, മീനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഖുശ്ബു
- ഇന്ന് 45-ാം ജന്മദിനം ആഘോഷിക്കുന്ന നടി; രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുമ്പോള്‍ ഇങ്ങനെ
- മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും നായിക; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മീനയുടെ പ്രായം എത്രയെന്നോ?
- ദിലീപിന്റെ ചിത്രത്തിലൂടെ ആദ്യമായി നായികയായി, ഈ കുട്ടിതാരത്തെ മനസ്സിലായോ ?
- ദിലീപിന്റെ പെണ്മക്കള്, അച്ഛനെ ചേര്‍ത്തുപിടിച്ച് മീനാക്ഷിയും ഒക്കത്ത് മഹാലക്ഷ്മിയും, ചിത്രങ്ങള്‍
മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിച്ച നടി; 46 കാരി മീനയും 70 കാരന്‍ മമ്മൂട്ടിയും തമ്മിലുള്ള ബന്ധം ഇങ്ങനെ
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയായി അഭിനയിച്ച നടിയാണ് മീന. തന്റെ 46-ാം ജന്മദിനമാണ് മീന ഇന്ന് ആഘോഷിക്കുന്നത്. മീനയും മമ്മൂട്ടിയും തമ്മില്‍ കൗതുകകരമായ ഒരു ബന്ധമുണ്ട്. മമ്മൂട്ടിയുടെ മകളായും ഭാര്യയായും അമ്മയായും അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മീന. എന്നാല്‍, മമ്മൂട്ടിയും മീനയും തമ്മില്‍ 24 വയസ്സിന്റെ വ്യത്യാസമുണ്ട് എന്നത് മറ്റൊരു സത്യം !
1984 ല്‍ പുറത്തിറങ്ങിയ 'ഒരു കൊച്ചു കഥ ആരും പറയാത്ത കഥ' എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി. മീനയുടെ രണ്ടാനച്ഛനായിരുന്നു ഈ സിനിമയില്‍ മമ്മൂട്ടി. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ മീന പില്‍ക്കാലത്ത് അറിയപ്പെടുന്ന നായിക നടിയായി. 2001 ല്‍ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടിയോട് പ്രണയവുമായി നടക്കുന്ന കഥാപാത്രമായാണ് രാക്ഷസരാജാവില്‍ മീന എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ ഭാര്യയായും അമ്മയായും മീന അഭിനയിച്ചു. ബാല്യകാലസഖി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ ഭാര്യ, അമ്മ വേഷത്തില്‍ മീന എത്തിയത്. ബാല്യകാലസഖിയില്‍ മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.