മികച്ചതെല്ലാം ലഭിക്കട്ടെ, മീനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ഖുശ്ബു

കെ ആര്‍ അനൂപ്| Last Updated: വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (15:21 IST)

ബാലതാരമായി സിനിമയിലെത്തി ഇന്നും തിരക്കുള്ള താരമാണ് മീന. മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡിയിലായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്. മീനയുടെ ജന്മദിനമാണ് ഇന്ന്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ഖുശ്ബു.

ഏറ്റവും മികച്ചത് എല്ലാം ലഭിക്കട്ടെയെന്നാണ് ഖുശ്ബുവിന് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ട് ഖുശ്ബു പറഞ്ഞത്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളെയും നായികയായി അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് മീന. 1982ല്‍ നെഞ്ചങ്കള്‍ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. നവയുഗം എന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി.വിദ്യാ സാഗര്‍ ആണ് മീനയുടെ ഭര്‍ത്താവ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :