ദിലീപിന്റെ പെണ്‍മക്കള്‍, അച്ഛനെ ചേര്‍ത്തുപിടിച്ച് മീനാക്ഷിയും ഒക്കത്ത് മഹാലക്ഷ്മിയും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (08:51 IST)

താരങ്ങളുടെ ഓണാഘോഷ വിശേഷങ്ങള്‍ തീരുന്നില്ല. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ ഓണച്ചിത്രങ്ങള്‍ വൈറലാണ്.തന്റെ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ഉള്ള ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദിലീപ്. നടന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് എന്ന് തോന്നുന്നു.ഇളയ മകള്‍ മഹാലക്ഷ്മി അച്ഛന്റെ ഒക്കത്തും മൂത്തമകള്‍ മീനാക്ഷി സ്‌നേഹത്തോടെ ദിലീപിനെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്നതും കാണാം.

അച്ഛന്റെ കയ്യില്‍ ഇരുന്ന് മഹാലക്ഷ്മി ചിരിക്കുന്നതാണ് ചിത്രത്തിന് ഭംഗി കൂട്ടുന്നത്. ഇക്കഴിഞ്ഞ ദിവസം കുടുംബ ചിത്രവും ദിലീപ് പങ്കുവെച്ചിരുന്നു.കറുപ്പണിഞ്ഞ് ഒരേ ഡ്രസ് കോഡിലാണ് നാലുപേരെയും കാണാനായത്.

തന്റെ കുഞ്ഞനുജത്തിയായ മഹാലക്ഷ്മിയോടൊപ്പം ഉള്ള ഓണാഘോഷ ചിത്രങ്ങള്‍ മീനാക്ഷി പങ്കുവെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :