അനുബന്ധ വാര്‍ത്തകള്‍
- മോഹൻലാൽ ഒന്ന് സമ്മതം മൂളിയാൽ നാളെ വന്ന് സിനിമ ചെയ്യും: ഗൗതം മേനോൻ
- ട്രാൻസ് ഞെട്ടിച്ചോ? പ്രേക്ഷക പ്രതികരണം
- എന്റെ അഭിനയത്തെ കുറിച്ച് ഫഹദ് ഒന്നും പറയാറില്ല, ട്രാൻസിനെ കുറിച്ച് മനസുതുറന്ന് നസ്രിയ
- ഇപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനും ടീനേജ് പടം ചെയ്യാനാകില്ല: ഫാസിൽ
- വെട്ടിമാറ്റലുകളില്ല; ട്രാൻസിന് യുഎ സർട്ടിഫിക്കറ്റ്, ഫെബ്രുവരി 20ന് റിലീസ്
കലിപ്പ് ലുക്കിൽ അൻപത്തഞ്ചുക്കാരൻ സുലൈമാനായി ഫഹദ് ഫാസിൽ, മാലിക് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഫഹദ് ഫാസിലിനേയും നിമിഷ സജയനേയും പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മാലിക്കിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ അൻപത്തനഞ്ചുക്കാരനായ സുലൈമാൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ടേക്ക്ഓഫിന് ശേഷം മഹേഷ് നരയണൻ ഒരുക്കുന്ന ചിത്രം പല കാലഘട്ടങ്ങളിലായാണ് കഥ പറയുന്നത്. സുലൈമാൻ എന്ന കഥാപാത്രത്തിന്റെ 20 മുതൽ 57 വയസ്സ് വരെയുള്ള നാല് ഘട്ടങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്.തീരദേശത്തെ ഭൂമികൈയേറ്റവും സുലൈമാന്റെ വ്യക്തിഗത ജീവിതവുമെല്ലാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
27 കോടിയോളം മുതൽമുടക്കുള്ള ചിത്രം ഫഹദ് ഫാസിൽ അഭിനയിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണ്. ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ,അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്,ജലജ തുടങ്ങിയവരും അഭിനയിക്കുന്നു. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്ന ചിത്രത്തിന് ബാഹുബലി സ്റ്റണ്ട് ഡയറക്ടറായിരുന്ന ലീ വിറ്റേക്കറാണ് സംഘടനം ഒരുക്കുന്നത്.
അടുത്ത ലേഖനം