വെട്ടിമാറ്റലുകളില്ല; ട്രാൻസിന് യുഎ സർട്ടിഫിക്കറ്റ്, ഫെബ്രുവരി 20ന് റിലീസ്

മുംബൈയിലുള്ള സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിംഗ് കമ്മിറ്റിയാണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്.

കെ കെ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (13:33 IST)
അൻവർ റഷീദ് സിനിമ 'ട്രാൻസ്' വെട്ടിമാറ്റലുകളില്ലാതെ തിയേറ്ററുകളിലെത്തും. മുംബൈയിലുള്ള സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിംഗ് കമ്മിറ്റിയാണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്.

നേരത്തെ തിരുവനന്തപുരത്തെ റീജ്യണല്‍ ബോര്‍ഡ്‌ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഓഫീസില്‍ സര്‍ട്ടിഫിക്കേഷനായി പ്രദര്‍ശിപ്പിച്ച വേളയില്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റണം എന്നആവശ്യമുയർന്നിരുന്നു. ഫെബ്രുവരി 20നാൻ റിലീസ്.

അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിൽ നിന്ന് ഏതാണ്ട് പതിനേഴു മിനിറ്റുകളോളം വരുന്ന രംഗങ്ങള്‍ വെട്ടിമാറ്റണം എന്നാണ് റീജ്യണൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നേരത്തെ ആവശ്യപ്പെട്ടത്. അതിനോട് വിയോജിച്ച നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കിയാണ് പ്രദർശനാനുമതി സമ്പാദിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :