1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. M jayachandran makes allegations in pressmeet

സംഗീതമേഖലയില്‍ എനിക്കെതിരെ ഒരു ലോബി പ്രവര്‍ത്തിക്കുന്നു, ഒട്ടേറെ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു: എം ജയചന്ദ്രന്‍

M jayachandran
സിനിമാസംഗീത മേഖലയില്‍ തനിക്കെതിരെ ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ കാരണം ഒട്ടേറെ സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടെനും സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍. അടുത്തകാലത്ത് പോയും ലോബിയുടെ ഭാഗമായി സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടെന്നും എന്നാല്‍ ദൈവം തനിക്കൊപ്പമുണ്ടെന്നും അതിന് തെളിവാണ് ഇപ്പോള്‍ ലഭിച്ച മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരമെന്നും ജയചന്ദ്രന്‍ പറഞ്ഞു.
 
സിനിമയില്‍ ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാന്‍. എനിക്കായി ഒരു പാതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ പാതയിലൂടെ നടക്കും. സിനിമയില്‍ വന്നിട്ട് 28 വര്‍ഷങ്ങളായി. രണ്ട് വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ 30 വര്‍ഷമാകും. 28 വര്‍ഷങ്ങളായി ഞാന്‍ മുന്നോട്ട് പോകുന്നുണ്ടെങ്കില്‍ ഇത്തരം നെഗറ്റീവ് കാര്യങ്ങള്‍ക്ക് ഞാന്‍ വില കൊടുക്കാത്തത് കൊണ്ടാണ്. എം ജയചന്ദ്രന്‍ പറഞ്ഞു.
 
അടുത്ത ലേഖനം
മോഹൻലാൽ സാർ കഥ പോലും കേട്ടില്ല, രജനി കഥ കേട്ടതാണല്ലോ എന്നാണ് പറഞ്ഞത്: നെൽസൺ