മോഹൻലാൽ സാർ കഥ പോലും കേട്ടില്ല, രജനി കഥ കേട്ടതാണല്ലോ എന്നാണ് പറഞ്ഞത്: നെൽസൺ

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (13:57 IST)
കഥ പോലും കേള്‍ക്കാതെയാണ് മോഹന്‍ലാലും ജാക്കി ഷ്രോഫും ജയിലര്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍. ചിത്രത്തില്‍ രജനികാന്തിനൊപ്പം കാമിയോ റോളുകളിലാകും മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ അഭിനയിക്കുക. മോഹന്‍ലാലിനൊപ്പം രജനീകാന്തും എത്തുന്ന ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ജയിലര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് കഥ പറയാതെയാണ് മോഹന്‍ലാല്‍ ഒക്കെ പറഞ്ഞതെന്ന് നെല്‍സണ്‍ വെളിപ്പെടുത്തിയത്. മോഹന്‍ലാലിനോട് സംസാരിക്കണമെന്ന് വിചാരിച്ചിരിക്കുമ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വിളിക്കുകയായിരുന്നു. എപ്പോഴാണ് ഷൂട്ടിംഗിന് വരേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് തോന്നുന്നത് രജനീ സാറുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദ്ദേഹം സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത്. അല്ലാതെ കഥ പോലും കേട്ടിട്ടില്ല.

അതിനാല്‍ തന്നെ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളെ മിസ് യൂസ് ചെയ്യാനാവില്ല. അവരെ കൃത്യമായി തന്നെ കാസ്റ്റ് ചെയ്യണം. അതിന് സിനിമയില്‍ സാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. നെല്‍സണ്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :