തീപാറും സിനിമകളുമായി മോഹന്‍ലാല്‍, യുവ സംവിധായകര്‍ക്കൊപ്പം കൂട്ടുപിടിച്ച് നടന്‍, അണിയറയില്‍ ഒരുങ്ങുന്നത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ജൂലൈ 2023 (09:21 IST)
മോഹന്‍ലാലിനൊപ്പം 'ജന ഗണ മന' സംവിധായകന്‍ ഡിജോ ജോസ് ആന്റണി. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന നിര്‍മ്മിക്കുന്ന സിനിമയുടെ ചര്‍ച്ചകള്‍ ആരംഭിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് നിര്‍മ്മാതാവ് നേരത്തെ പറഞ്ഞിരുന്നു.മോഹന്‍ലാലിനെ വെച്ച് ഒരു പരസ്യചിത്രം ഡിജോ ഒരുക്കിയിട്ടുണ്ട്.

ഇനി വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ യുവ സംവിധായകരാണ് ഒരുക്കുന്നത്.ഡിജോ, നിര്‍മ്മല്‍ സഹദേവ്, നിസാം ബഷീര്‍ എന്നിവര്‍ക്ക് ഒപ്പമാണ് മോഹന്‍ലാല്‍ കൈകോര്‍ക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ഈ സിനിമകള്‍ നിര്‍മ്മിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജിത്തു ജോസഫിന്റെ സിനിമയുടെ ചിത്രീകരണമാണ് അടുത്തതായി മോഹന്‍ലാലിന്റെ ആരംഭിക്കാനിരിക്കുന്നത്.മോഹന്‍ലാലും ജിത്തുവും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണിത്. 'വൃഷഭ'എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നടന്‍.നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഹ്‌റ എസ് ഖാനാണ് നായിക.

മലൈക്കോട്ട വാലിബന്‍ ഒരുങ്ങുകയാണ്. സിനിമ പൊട്ടി പറക്കുന്ന അടിനിറയുന്ന കട്ട മാസ്സ് സിനിമ ആയിരിക്കുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.2019 ഏപ്രിലില്‍ പ്രഖ്യാപിച്ച മോഹന്‍ലാല്‍ ചിത്രം ബറോസ് 2021 മാര്‍ച്ച് 24 ആയിരുന്നു ലോഞ്ച് ചെയ്തത്.170 ദിവസത്തോളം ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :