അനുബന്ധ വാര്‍ത്തകള്‍
- കര്‍ണാടകയിലും ഭീഷ്മ തരംഗം; പാതിരാത്രിയിലും സ്പെഷ്യല്‍ ഷോ !
- ഭീഷ്മ പര്‍വ്വത്തിന് ടിക്കറ്റ് കിട്ടാത്തതില്‍ നിരാശയുണ്ടെന്ന് വൈറലായ മോഹന്‍ലാല്‍ ആരാധകന്
- ഭീഷ്മപര്‍വ്വത്തിന്റെ ലൈഫാകുന്ന സുഷിന് ശ്യാം; തുടക്കം മുതല്‍ ഒടുക്കം വരെ ചുമ്മാ 'തീ', മമ്മൂട്ടി പറഞ്ഞതുപോലെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു !
- മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ സമര്‍പ്പണം 'കെവിനും നീനുവിനും'
- സ്ക്രീനില്‍ ഇല്ലാത്ത രംഗങ്ങളില്‍ പോലും മമ്മൂട്ടി കയ്യടി വാങ്ങി ! ഇതൊരു അമല്‍ നീരദ് ബ്രില്ല്യന്‍സ്
ചേച്ചിക്ക് അന്ന് വയ്യായിരുന്നു, അഭിനയിക്കേണ്ട എന്ന് ഞാന്‍ പറഞ്ഞതാ; കെ.പി.എ.സി.ലളിതയെ കുറിച്ച് മമ്മൂട്ടി
മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വത്തില്‍ കെ.പി.എ.സി.ലളിതയും നെടുമുടി വേണുവും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരും ഇന്ന് ജീവിച്ചിരിപ്പില്ല. മരണത്തിനു തൊട്ടുമുന്‍പ് ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമ കൂടിയാണ് ഭീഷ്മ പര്‍വ്വം. ഇരുവരുടേയും കോംബിനേഷന്‍ സീനുകളും ഭീഷ്മ പര്‍വ്വത്തിലുണ്ട്. മാത്രമല്ല ക്ലൈമാക്‌സില്‍ മമ്മൂട്ടിക്കൊപ്പവും ഇരുവരും അഭിനയിക്കുന്നുണ്ട്.
കെ.പി.എ.സി.ലളിത ഭീഷ്മ പര്‍വ്വത്തില്‍ അഭിനയിക്കുമ്പോള്‍ ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടിയിരുന്നെന്ന് മമ്മൂട്ടി പറയുന്നു. ലളിത ചേച്ചിക്ക് തീരെ വയ്യായിരുന്നു. ലേശം ഓര്‍മ കുറവും ഡയലോഗ് പറയാന്‍ ബുദ്ധിമുട്ടും ഒക്കെ ഉണ്ടായിരുന്നു. വയ്യാത്തതുകൊണ്ട് അഭിനയിക്കേണ്ട എന്ന് പറഞ്ഞതാണ്. പക്ഷേ, അഭിനയിക്കണം എന്ന വാശിയായിരുന്നു ചേച്ചിക്ക്. എന്നാല്‍, വേണുവിന് ആ സമയത്ത് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.