മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ സമര്‍പ്പണം 'കെവിനും നീനുവിനും'

രേണുക വേണു| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (15:43 IST)
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. എങ്ങുനിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് കിട്ടികൊണ്ടിരിക്കുന്നത്. കേരളീയ സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇരയായ കെവിനും ഭാര്യ നീനുവിനുമാണ് ഭീഷ്മ പര്‍വ്വം സിനിമ സമര്‍പ്പിച്ചിരിക്കുന്നത്. 'സമര്‍പ്പണം: കെവിനും നീനുവിനും' എന്ന് എഴുതി കാണിച്ചാണ് സിനിമ ആരംഭിക്കുന്നത്. 2018 മേയ് 27 നാണ് നീനുവിന്റെ കുടുംബാംഗങ്ങളുടെ അറിവോടെ കെവിനെ കൊലപ്പെടുത്തിയത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിനെ കൊലപ്പെടുത്തിയത്. നീനുവിന്റെ അച്ഛനും സഹോദരനെയും ചേര്‍ത്ത് കേസില്‍ 14 പേരെ പ്രതിചേര്‍ക്കപ്പെട്ടിരുന്നെങ്കിലും നീനുവിന്റെ അച്ഛനടക്കം നാല് പേരെ കോടതി വെറുതെവിട്ടു. ഭീഷ്മ പര്‍വ്വം സിനിമയിലും സമാനമായ സംഭവം പ്രതിപാദിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :