ഭീഷ്മ പര്‍വ്വത്തിന് ടിക്കറ്റ് കിട്ടാത്തതില്‍ നിരാശയുണ്ടെന്ന് വൈറലായ മോഹന്‍ലാല്‍ ആരാധകന്‍

രേണുക വേണു| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (18:57 IST)

'ആറാട്ടില്‍ ലാലേട്ടന്‍ ആറാടുകയാണ്' എന്ന ഒറ്റവരി റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിക്ക് ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ടിക്കറ്റ് ലഭിച്ചില്ല. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം ആദ്യ ഷോ തന്നെ കാണുമെന്ന് സന്തോഷ് വര്‍ക്കി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ആദ്യ ഷോ കാണാന്‍ തിയറ്ററിലെത്തി ഏറെ നേരം കാത്തുനിന്നെങ്കിലും തിരക്ക് കാരണം തനിക്ക് ടിക്കറ്റ് കിട്ടിയില്ലെന്ന് സന്തോഷ് വര്‍ക്കി പറഞ്ഞു.

' ഭീഷ്മ പര്‍വ്വം കാണാന്‍ വന്നതാണ്. ടിക്കറ്റ് കിട്ടിയില്ല. അതിന്റെ നിരാശയുണ്ട്. എന്തായാലും സിനിമ കാണും. അഭിപ്രായം പറയും,' സന്തോഷ് വര്‍ക്കി പറഞ്ഞു.

ആറാട്ട് സിനിമ റിലീസ് ചെയ്ത ദിവസം രസകരമായ രീതിയില്‍ റിവ്യു പറഞ്ഞാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

അതേസമയം, മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :