ജീവിതത്തിൽ ഒരു പ്രണയമേ ഉണ്ടായിട്ടുള്ളു, അനാവശ്യ ഗോസിപ്പുകൾ വേദനിപ്പിച്ചെന്ന് കീർത്തി സുരേഷ്
മറ്റ് നടന്മാരുമായി ചേര്‍ത്തുവെച്ച് അനാവശ്യമായി പ്രചരിച്ച ഗോസിപ്പികള്‍ തന്നെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് നടി കീര്‍ത്തി സുരേഷ്. തന്റെ ഏറ്റവും പുതിയ സിനിമയായ സത്യവാന്‍ സാവിത്രിയുടെ പ്രമോഷന്‍ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. തന്റെ കരിയറില്‍ മികച്ച പിന്തുണയാണ് ഭര്‍ത്താവായ ആന്റണി തട്ടില്‍ നല്‍കുന്നതെന്നും താരം പറഞ്ഞു.
ഏകദേശം 15 വര്‍ഷത്തെ പ്രണയത്തിന് ശേഷം 2024ലാണ് കീര്‍ത്തി സുരേഷും വ്യവസായിയായ ആന്റണി തട്ടിലും വിവാഹിതരായത്. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെങ്കിലും ഇത് സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രമെ അറിഞ്ഞിരുന്നുള്ളു. എന്നാല്‍ ഈ കാലയളവില്‍ പല നടന്മാരുമായി ചേര്‍ത്തും കീര്‍ത്തിയെ പറ്റി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ജീവിതത്തില്‍ ഒരൊറ്റ പ്രണയം മാത്രമെ ഉണ്ടായിട്ടുള്ളുവെന്നും തനിക്ക് ഇത്തരം വാര്‍ത്തകള്‍ വേദനയുണ്ടാക്കിയിരുന്നതായി കീര്‍ത്തി വ്യക്തമാക്കി.
