അനുബന്ധ വാര്‍ത്തകള്‍
- ബാപ്പയുടെ വലിയ ആഗ്രഹം, നാദിര്‍ഷയുടെ സംഗീതത്തില്‍ മൂന്നാമതും പാടി യേശുദാസ് !
- സാനിയ ഇയ്യപ്പന്‍ ഡ്യൂപ്പില്ലാതെ കിണറ്റില്‍ ചാടി, കൈയ്യില്‍ ഭിത്തിയില്‍ ഇടിച്ചു,പിന്നെ കരച്ചിലും നിലവിളിയും, സിനിമാ സെറ്റിലെ അപകടത്തെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു
- കഥ കേട്ടപ്പോള്‍ ഭയം, 'രണ്ട്' എന്ന സിനിമയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍
- പ്രേക്ഷകനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്ത നാദിര്‍ഷ; കേശു ഈ വീടിന്റെ നാഥന് നിരാശപ്പെടുത്തി
- അച്യുതന് ഒടുവില്‍ കേശുവായി, പേരുമാറ്റിയത് നാദിര്‍ഷ, ദിലീപ് പറയുന്നു
കട്ടപ്പനയിലെ ഋത്വിക് റോഷനിലെ അമ്മച്ചി, 5 വര്‍ഷത്തിന് ശേഷം വീണ്ടും കണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍, വീഡിയോ
അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍ 2016 നവംബര്‍ 18-നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയുടെ അഞ്ചാം വാര്‍ഷികം ഈയടുത്ത് നിര്‍മ്മാതാക്കള്‍ ആഘോഷിച്ചിരുന്നു.സിനിമയിലെ ഒരു പാട്ട് സീനില്‍ അഭിനയിച്ച ഒരു അമ്മച്ചിയെ 5 വര്‍ഷത്തിന് ശേഷം വീണ്ടും കണ്ട സന്തോഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ പങ്കുവെച്ചു.
'കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ പാട്ട് സീനില്‍ കൂടെ അഭിനയിച്ച അതേ അമ്മച്ചിയെ 5 വര്‍ഷത്തിന് ശേഷം ' മരതകം ' പാട്ട് സീനില്‍ വച്ച് കണ്ടപ്പോള്‍...'-വിഷ്ണു ഉണ്ണികൃഷ്ണന്‍ കുറിച്ചു.
പ്രയാഗ മാര്‍ട്ടിനും ലിജോമോളുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ സിജു വില്‍സണ്‍, രാഹുല്‍ മാധവ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ.സക്കറിയ തോമസും ദിലീപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.