അനുബന്ധ വാര്‍ത്തകള്‍
- Mammootty - Khalid Rahman Movie: മമ്മൂട്ടി-ക്യൂബ്സ് സിനിമ സംവിധാനം ഖാലിദ് റഹ്മാന്
- Mammootty - Cubes Entertainments Movie: മമ്മൂട്ടി-ക്യൂബ്സ് സിനിമയുടെ പ്രഖ്യാപനം ഇന്ന്
- ക്യൂബ്സ് - മമ്മൂട്ടി സിനിമയുടെ സംവിധാനം ഹനീഫ് അദേനി
- Mammootty as Pablo Escobar: 'ധനാഢ്യനായ ലഹരി മാഫിയ തലവന്‍'; ഇന്ത്യന്‍ എസ്കോബാറാകാന് മമ്മൂട്ടി
- Kattalan: ആനയുമായുള്ള സംഘട്ടനം; ചിത്രീകരണത്തിനിടെ നടൻ ആന്റണി വർഗീസിന് പരിക്ക്
ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ; 'കാട്ടാളൻ' ടീസർ പുറത്ത്
ആനകളുമായി ആൻ്റണി വർഗീസ് ഏറ്റുമുട്ടുന്ന ടീസറിലെ രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്
ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ കാട്ടാളൻ്റെ ടീസർ പുറത്ത്. ഗംഭീര പ്രതികരണമാണ് ടീസറിന്റെ ആദ്യ സ്‌ക്രീനിങ്ങിന് ആരാധകരിൽ നിന്നും ലഭിച്ചത്. കൊച്ചിയിലെ വനിതാ വിനീത തീയേറ്ററിൽ ആരാധകരും മാധ്യമങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെട്ട ചടങ്ങിൽ വെച്ചായിരുന്നു ചീസർ ലോഞ്ച്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ കോർത്തിണക്കിയൊരുക്കിയ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മികച്ച സംഘട്ടന രംഗങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന സൂചനകളാണ് ടീസർ നൽകുന്നത്. ആനകളുമായി ആൻ്റണി വർഗീസ് ഏറ്റുമുട്ടുന്ന ടീസറിലെ രംഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വിഎഫ്എക്സ് (VFX) സഹായമില്ലാതെ യഥാർത്ഥ ആനയെ ഉപയോഗിച്ചാണ് ഈ സംഘട്ടനം ചിത്രീകരിച്ചിരിക്കുന്നത്. ഓങ് ബാക്ക് സിനിമകളിലൂടെ പ്രശസ്തനായ തായ് ആക്ഷൻ ഡയറക്ടർ കെച്ച കെംബാക്ഡിയും സംഘവുമാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തമായ പോങ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാണ്.
ചിത്രം മെയ് 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാന്താര, മഹാരാജ എന്നീ ബ്ലോക്ക്ബസ്റ്റർ തെന്നിന്ത്യൻ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്ന കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്‌നാഥ് ആണ് കാട്ടാളൻ്റെ സംഗീതമൊരുക്കിയിരിക്കുന്നത്. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് കാട്ടാളൻ. ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ പ്രശസ്തനായ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. ജോബി വർഗീസ്, പോൾ ജോർജ്, ജെറോ ജേക്കബ് എന്നിവരാണ് തിരക്കഥ. ഉണ്ണി ആർ ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.