ക്യൂബ്‌സ് - മമ്മൂട്ടി സിനിമയുടെ സംവിധാനം ഹനീഫ് അദേനി

'മാര്‍ക്കോ'യുടെ വന്‍ വിജയത്തിനു ശേഷമാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഹനീഫ് അദേനിയും ഒന്നിക്കുന്നത്

Mammootty Cubes Movie directed by Haneef Adeni, Mammootty, Cubes Entertainments Movie, Mammootty Pablo Escobar Movie, Mammootty as Pablo Escobar, മമ്മൂട്ടി, പാബ്ലോ എസ്‌കോബാര്‍, മമ്മൂട്ടി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ, പാബ്ലോ എസ്‌കോബോര്‍ മമ്
രേണുക വേണു| Last Modified ശനി, 13 ഡിസം‌ബര്‍ 2025 (20:07 IST)
Haneef Adeni and Mammootty

മമ്മൂട്ടിയെ നായകനാക്കി ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുക ഹനീഫ് അദേനി. 'ദി ഗ്രേറ്റ് ഫാദറി'നു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. മമ്മൂട്ടി നായകനായ 'അബ്രഹാമിന്റെ സന്തതികള്‍' തിരക്കഥയും ഹനീഫ് അദേനി ആയിരുന്നു.

'മാര്‍ക്കോ'യുടെ വന്‍ വിജയത്തിനു ശേഷമാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഹനീഫ് അദേനിയും ഒന്നിക്കുന്നത്. 2026 മാര്‍ച്ചോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

'കിങ് ഓഫ് കൊക്കൈന്‍' എന്നറിയപ്പെടുന്ന പാബ്ലോ എസ്‌കോബാറായാണ് ഹനീഫ് അദേനി ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയെന്നാണ് വിവരം. ഏറ്റവും സമ്പന്നനായ ലഹരി മാഫിയ തലവന്‍ എന്നാണ് എസ്‌കോബാര്‍ അറിയപ്പെടുന്നത്. കൊളംബിയന്‍ ഡ്രഗ് ലോര്‍ഡ് എന്ന നിലയില്‍ കുപ്രസിദ്ധി നേടിയ എസ്‌കോബാറിനെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :