അനുബന്ധ വാര്‍ത്തകള്‍
- കീര്‍ത്തി സുരേഷിന്റെ 'മാമന്നന്'നുവേണ്ടി വിജയ് യേശുദാസ് പാടി, ലിറിക്കല്‍ വീഡിയോ പുറത്ത്
- മാറ്റം ആര്‍ക്കാണ് ഇഷ്ടമാകാത്തത്, പുത്തന്‍ ലുക്കില്‍ നടി രാധിക
- സ്റ്റൈലിഷ് ലുക്കിൽ തകർത്തടുക്കി മമ്മൂട്ടി, ബസൂക്ക ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
- Arattannan റിവ്യൂ പറയാന്‍ എത്തിയ 'ആറാട്ടണ്ണന്' നേരെ ആക്രമണം
- ഉദയ്നിധി സ്റ്റാലിനൊപ്പം ഫഹദ് കസറുമോ, മാമന്നൻ റിലീസ് ഡേറ്റ് സൂചന നൽകി ഉദയനിധി സ്റ്റാലിൻ
മൂക്കിന് കുഴപ്പമുണ്ട്, കഴുത്ത് തടിച്ചതാണ്, മുടി കൊള്ളില്ല, സിനിമയിലുള്ളവർ വേദനിപ്പിച്ചു: നടി കാർത്തിക
കുട്ടിക്കാലം മുതല്‍ താന്‍ കടുത്ത ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നും സിനിമയിലെത്തിയും അത് തുടര്‍ന്നതായും നടി കാര്‍ത്തിക മുരളീധരന്. ദുല്‍ഖര്‍ ചിത്രം സിഐഎയിലൂടെയാണ് കാര്‍ത്തിക സിനിമയിലെത്തിയത്. മമ്മൂട്ടിക്കൊപ്പം അങ്കിള്‍ എന്ന ഒരു സിനിമ കൂടി ചെയ്ത കാര്‍ത്തിക പിന്നീട് സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെ പറ്റി കാര്‍ത്തിക മനസ്സ് തുറന്നത്. ചെറുപ്പം മുതല്‍ എവിടെ പോകുമ്പോഴും ബോഡിഷെയ്മിങ് നേരിട്ട ആളാണ് താനെന്ന് കാര്‍ത്തിക പറയുന്നു. മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ് തലമുടി കൊള്ളില്ല ഇങ്ങനെയെല്ലാമാകും സിനിമാ മേഖലയില്‍ ആളുകള്‍ നമ്മളെ കാണുന്നത്. ഒരു സ്യൂട്ട്കേസ് തിരെഞ്ഞെടുക്കുന്നത് പോലെയാണ് ആളുകള്‍ നടിയെ തിരെഞ്ഞെടുക്കുന്നത്. ഞാന്‍ ഭാരം കുറയ്ക്കാന്‍ കാരണം അതാണ്. ഐഡന്റിറ്റിയെ ചോദ്യം ചെയ്യുമ്പോള്‍ അതിജീവിക്കാന്‍ പറ്റില്ല. അതിനാല്‍ ആരോഗ്യപരമായി ഭാരം കുറയ്ക്കണമെന്ന് തോന്നി. വണ്ണം കുറയ്ക്കുമ്പോഴും താന്‍ ആവശ്യത്തിന് ഭക്ഷണം കഴിച്ചിരുന്നുവെന്നും കാര്‍ത്തിക പറയുന്നു.