സ്റ്റൈലിഷ് ലുക്കിൽ തകർത്തടുക്കി മമ്മൂട്ടി, ബസൂക്ക ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 2 ജൂണ്‍ 2023 (19:10 IST)
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പോണി ടെയ്ല്‍ മുടിയുമായി കൂളിങ് ഗ്ലാസില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഡിനോ തന്നെയാണ് ബസുക്കയുടെ തിരക്കഥ എഴുതുന്നത്. പ്രശസ്ത തിരക്കതാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനാണ് ഡിനോ.

ചിത്രത്തില്‍ ഗൗതം മേനോനും ഒരു പ്രധാനവേഷത്തിലെത്തുന്നു. ഏറെ കൗതുകവും സസ്‌പെന്‍സും കോര്‍ത്തിണക്കി കൊണ്ട് മലയാള ഇന്നോളം കണ്ടിട്ടില്ലാത്ത ഗെയിം ത്രില്ലര്‍ ജോണറിലാണ് ചിത്രം ഇറങ്ങുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ പറ്റിയുള്ള ഒരു വിവരവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടിയെ കൂടാതെ സണ്ണി വെയ്ന്‍,ജഗദീഷ്,ഷറഫുദ്ദീന്‍,സിദ്ധാര്‍ഥ് ഭരതന്‍,ഡീന്‍ ഡെന്നീസ്,സ്ഫടികം ജോര്‍ജ്,ദിവ്യാപിള്ള എന്നിവരും സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :