കീര്‍ത്തി സുരേഷിന്റെ 'മാമന്നന്‍'നുവേണ്ടി വിജയ് യേശുദാസ് പാടി, ലിറിക്കല്‍ വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 3 ജൂണ്‍ 2023 (15:05 IST)
കീര്‍ത്തി സുരേഷിന്റെ 'മാമന്നന്‍' ഓഡിയോ ലോഞ്ച് അടുത്തിടെയാണ് നടന്നത്. വിജയ് യേശുദാസും ശക്തിശ്രീ ഗോപാലനും ചേര്‍ന്ന് പാടിയ സിനിമയിലെ മനോഹരമായ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. എ ആര്‍ റഹ്‌മാന്റെതാണ് സംഗീതം.

ജൂണ്‍ 29ന് 'മാമന്നന്‍' തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. അതിനിടയില്‍ ചെറിയൊരു ഭാഗം ചിത്രീകരിക്കാനും ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാക്കാനും ഉണ്ട്. മാരി സെല്‍വരാജ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഉദയനിധി സ്റ്റലിനൊപ്പം വടിവേലുവും ഫഹദും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു എന്നതാണ് പ്രത്യേകത.
റെഡ് ജിയാന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :