1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Karthik aryan about his career

ബോളിവുഡിൽ ഞാൻ പുറത്തുനിന്നുള്ള ആളാണ്, ഒരേയൊരു തോൽവി കരിയർ അവസാനിപ്പിക്കുമെന്ന് തോന്നുന്നു: കാർത്തിക് ആര്യൻ

karthik aryan
ബോളിവുഡിൽ മുൻനിര താരങ്ങൾ ഹിറ്റടിക്കാൻ പരാജയപ്പെടുമ്പോഴും ഈ വർഷം മികച്ച വിജയം നേടിയ ചിത്രമായിരുന്നു കാർത്തിക് ആര്യൻ നായകനായ ബൂൽ ബുലയ്യ 2. ബോളിവുഡിൽ സിനിമാപാരമ്പര്യമില്ലാത്ത താരമാണ് കാർത്തിക് ആര്യൻ. അതിനാൽ തന്നെ കരിയറിലെ ഒരു പരാജയം തന്നെ അപകടത്തിലാക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
 
അകത്ത് നിന്നുള്ള ഒരാൾക്ക് എങ്ങനെ തോന്നുമെന്ന് അറിയില്ല. ഒരു സിനിമ പരാജയപ്പെട്ടാൻ അതെൻ്റെ കരിയർ തന്നെ അവസാനിപ്പിക്കുമെന്ന ധാരണ സൃഷ്ടിക്കുമെന്ന് തോന്നുന്നുണ്ട്. ആ നിലയിൽ എനിക്ക് വേണ്ടി ഒരാൾ ഒരു പ്രൊജക്ടുമായി വരുമെന്ന് കരുതുന്നില്ല. കാർത്തിക് ആര്യൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. കിയാര അദ്വാനിയുമായി ചേർന്ന് സത്യപ്രേം കി കഥ എന്ന സിനിമയാണ് കാർത്തിക് ആര്യൻ അടുത്തതായി ചെയ്യുന്നത്. ഹൻസൽ മേത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
അടുത്ത ലേഖനം
Actress Kanya Bharathi: ചന്ദനമഴ സീരിയലിലെ മായാവതി, പോക്കിരിരാജയിലെ വില്ലത്തി; നടി കന്യാ ഭാരതിയുടെ ജീവിതം ഇങ്ങനെ