1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ottu Movie September 8th Worldwide Release

തിരുവോണ ദിനത്തില്‍ കുഞ്ചാക്കോ ബോബന്റെ ഒറ്റിന് റിലീസ്, പുതിയ പ്രദര്‍ശന തീയതി പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

Ottu Movie Trailer | Fellini T P | Kunchacko Boban | Arvind Swami | August Cinema' on YouTube
കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഒറ്റ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ എട്ടിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
 
 നേരത്തെ പ്രഖ്യാപിച്ച പ്രദര്‍ശന തീയതി സെപ്റ്റംബര്‍ 2 ആയിരുന്നു
ഒരേസമയം തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലമാണ് തീയതി മാറ്റിയത്.
 
രണ്ടു ഭാഷകളില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രമായതിനാല്‍ ഒരേ ദിവസം റിലീസ് ചെയ്യാന്‍ വേണ്ടിയാണ് തീയതി മറ്റുന്നതെന്ന് സംവിധായകന്‍ ഫെല്ലിനി പറഞ്ഞിരുന്നു. 
 
 
 
അടുത്ത ലേഖനം
ആര്യ നല്‍കിയ സമ്മാനം, നന്ദി പറഞ്ഞ് ഭാവന