1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Aaliyah kashyap about toxic relationship

അതിൽ നിന്നും പുറത്തുകടക്കാൻ ഒരുപാട് കഷ്ടപ്പെട്ടു, ടോക്‌സിക് പ്രണയത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് ആലിയ കശ്യപ്

Aaliyah kashyap
നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ്. അനുരാഗ് കശ്യപിൻ്റെ മകൾ ആലിയ കശ്യപ് ബോളിവുഡ് പ്രേക്ഷകർക്ക് സുപരിചതയാണ്. അനുരാഗിൻ്റെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആലിയ. യൂട്യൂബ് വ്ളോഗറായ ആലിയയ്ക്ക് നിരവധി ആരാധകരാണുള്ളത്.
 
ഇപ്പോഴിതാ തൻ്റെ പുതിയ യൂട്യൂബ് വീഡിയോയിലൂടെ ടോക്‌സിക് പ്രണയത്തിൽ നിന്നും താനെങ്ങനെ പുറത്തുകടന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആലിയ. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ടോക്‌സിക് പ്രണയത്തെപറ്റി ആലിയ വ്യക്തമാക്കിയത്. താനും ഒരു പ്രണയത്തിൽ അകപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും പുറത്തുകടക്കുക എന്നത് എളുപ്പമല്ല. പ്രത്യേകിച്ച് കുറച്ച് കാലമായി ഒരുമിച്ച് ഉള്ളവരാാണെങ്കിൽ ആലിയ പറയുന്നു.
 
ബന്ധത്തേക്കാൾ നിങ്ങൾ പ്രാധാന്യം നൽകേണ്ടത് നിങ്ങളുടെ മാനസികാരോഗ്യത്തിനാണ്. അത് മാത്രം മതിയെന്നാണ് ആലിയ പറയുന്നത്. അതേ വീഡിയോയിൽ തന്നെ ബന്ധങ്ങൾ, പ്രണയം, സൗഹൃദങ്ങൾ എന്നിവയെക്കുറിച്ചുള്ള പെൺകുട്ടികളുടെ ചോദ്യങ്ങൾക്കും ആലിയ ഉത്തരം നൽകുന്നുണ്ട്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബോളിവുഡിൽ ഞാൻ പുറത്തുനിന്നുള്ള ആളാണ്, ഒരേയൊരു തോൽവി കരിയർ അവസാനിപ്പിക്കുമെന്ന് തോന്നുന്നു: കാർത്തിക് ആര്യൻ