8 വര്‍ഷത്തെ കാത്തിരിപ്പ്,'ജിഗര്‍താണ്ഡ 2' പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്ക് തുടക്കമായി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (14:58 IST)
2014ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍താണ്ഡ'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തിന് രണ്ടാം ഭാഗം.ജിഗര്‍താണ്ഡ 2 ന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച വിവരം സംവിധായകന്‍ തന്നെയാണ് പങ്കുവെച്ചത്.
ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് ജിഗര്‍താണ്ഡ റിലീസായി എട്ടു വര്‍ഷം പിന്നിട്ടിരുന്നു. ഈ ദിവസം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കാര്‍ത്തിക് സുബ്ബരാജ് വെളിപ്പെടുത്തിയിരുന്നു.
രണ്ടാം ഭാഗത്തെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ലക്ഷ്മി മേനോന്‍, കരുണാകരന്‍, ഗുരു സോമസുന്ദരം തുടങ്ങിയ താരങ്ങള്‍ ആദ്യ ഭാഗത്ത് ഉണ്ടായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :