1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sshivada on her daughter Arundathi's birthday

ഒന്നുകൂടി സുന്ദരിയായി ശിവദ, പുതിയ ചിത്രങ്ങള്‍ വൈറല്‍

ശിവദ
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ എപ്പോഴും ഇഷ്ടമാണ് നടി ശിവദയ്ക്ക്. ഈയടുത്ത ദിവസമായിരുന്നു മകള്‍ അരുന്ധതിയുടെ പിറന്നാള്‍ ആഘോഷിച്ചത്. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
2015 ഡിസംബര്‍ 14നായിരുന്നു നടി ശിവദ നായര്‍ വിവാഹിതയായത്. ഭര്‍ത്താവ് മുരളി കൃഷ്ണന്‍.
 
2016ല്‍ പുറത്തിറങ്ങിയ 'പ്രണയം വിതുമ്പുന്നു' എന്ന ആല്‍ബത്തിലൂടെയാണ് നടി ശിവദ നായര്‍ ശ്രദ്ധേയയായത്. മലയാളത്തിനു പുറമേ തമിഴിലും ശിവദ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്തിരിക്കുന്ന നടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ട്വല്‍ത്ത് മാന്‍, മേരി ആവാസ് സുനോ തുടങ്ങിയ ചിത്രങ്ങളിലാണ് നടിയെ ഒടുവിലായി കണ്ടത്.   
 
 
 
അടുത്ത ലേഖനം
പഴുവേട്ടരയര്‍ സഹോദരങ്ങള്‍,പൊന്നിയന്‍ സെല്‍വന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി