അനുബന്ധ വാര്‍ത്തകള്‍
- 'കളര്‍ഫുള്‍'; പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍
- മനോഹരമായ ഓര്‍മ്മകളുള്ള ദിവസം, നരന് ഓര്‍മ്മകളില്‍ നിര്‍മാതാക്കള്‍
- 'മികച്ച സിനിമ'; ഹോമിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍
- യുഎഇ സര്‍ക്കാറിന്റെ ഗോള്‍ഡന്‍ വീസ സ്വീകരിച്ച് നടി നൈല ഉഷ
- മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള പോലീസുകാരനെ ശ്രദ്ധിച്ചോ ? 'ബ്രോ ഡാഡി' പുത്തന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍
മസില്‍ കണ്ടാ.. ,മോഹന്‍ലാലിനൊപ്പമുള്ള ചിത്രവുമായി കല്യാണി പ്രിയദര്‍ശന്‍
ആരോഗ്യത്തിനായി ആരാധകരോട് എപ്പോഴും വ്യായാമം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട് മോഹന്‍ലാല്‍. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അദ്ദേഹം ജിമ്മില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കല്യാണി പ്രിയദര്‍ശനൊപ്പം ജിമ്മില്‍ നിന്നെടുത്ത മോഹന്‍ലാലിന്റെ ചിത്രമാണ് ശ്രദ്ധനേടുന്നത്.
കല്യാണിയാണ് ഫോട്ടോ പങ്കുവെച്ചത്.അദ്ദേഹത്തിന്റെ വാര്‍മപ്പ് മാത്രമായിരുന്നു എന്റെ മുഴുവന്‍ വര്‍ക്കൗട്ട് എന്നാണ് കല്യാണി പറയുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ തിരക്കിലാണ് ഇരുവരും. മോഹന്‍ലാലിനൊപ്പം നല്ലൊരു കഥാപാത്രം കല്യാണി പ്രിയദര്‍ശനും ചെയ്യുന്നുണ്ട്. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത് തന്നെ കല്യാണിയും പൃഥ്വിരാജും ഒന്നിച്ചുള്ള ഒരു ബൈക്ക് സീന്‍ ചിത്രീകരിച്ചുകൊണ്ടായിരുന്നു.