'മികച്ച സിനിമ'; ഹോമിനെ അഭിനന്ദിച്ച് മോഹന്‍ലാല്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (09:02 IST)

റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും ഹോമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ തീരുന്നില്ല. പ്രിയദര്‍ശനും എ ആര്‍ മുരുഗദോസും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്ര പ്രശംസിച്ചുകൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ സിനിമയ്ക്ക് കൈയ്യടിച്ചിരിക്കുകയാണ്.

നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയ്ക്ക് വാട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് മോഹന്‍ലാല്‍ ടീമിനെ അഭിനയിച്ചിരിക്കുന്നത്.

'ഹോം കണ്ടു. വിളിച്ച് അഭിനന്ദിക്കുവാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. മികച്ച സിനിമ. ഇനിയും ഇത് തുടരുക'- മോഹന്‍ലാല്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :