മോഹന്‍ലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള പോലീസുകാരനെ ശ്രദ്ധിച്ചോ ? 'ബ്രോ ഡാഡി' പുത്തന്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (08:50 IST)

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം 'ബ്രോ ഡാഡി' ചിത്രീകരണം അവസാനഘട്ടത്തിലാണ്. 80 ശതമാനത്തോളം ഷൂട്ടിംഗ് പൂര്‍ത്തിയായി എന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ഹൈദരാബാദിലെ ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. ദൃശ്യം രണ്ടിന് ശേഷം വീണ്ടും പോലീസ് യൂണിഫോം ആന്റണി പെരുമ്പാവൂരും എത്തുന്നു. മോഹന്‍ലാലും പ്രിഥ്വിരാജും മല്ലിക സുകുമാരനും ഉള്‍പ്പെടെയുള്ളവരുടെ രംഗങ്ങള്‍ ഈയടുത്ത് ചിത്രീകരിച്ചു.

ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. കുടുംബചിത്രം തന്നെയായിരിക്കും ഇത്. ഒരുപാട് ചിരിക്കാനുള്ള രംഗങ്ങളും സിനിമയില്‍ ഉണ്ടാകുമെന്നാണ് വിവരം.


ഒരു ഫണ്‍ മൂവി ആയിരിക്കും ബ്രോ ഡാഡി എന്ന് നേരത്തെ കല്യാണി പ്രിയദര്‍ശനും പൃഥ്വിരാജും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :