അനുബന്ധ വാര്‍ത്തകള്‍
- മാത്യു തോമസിന്റെ 'ക്രിസ്റ്റി', നായിക മാളവിക മോഹനന്
- ചെന്നൈയിലെ പച്ചക്കിളി, മാളവികയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
- സ്പെഷ്യൽ ഫോട്ടോഷൂട്ട് ! കേരളപ്പിറവി ആശംസകളുമായി മാളവിക മേനോൻ
- കേരളപ്പിറവി ദിനം, ആശംസകളുമായി മലയാള സിനിമ ലോകം
- അച്ചൂ ഇത് നിനക്ക് വേണ്ടി, പാർവതിക്ക് വേണ്ടി വേദിയിൽ ജയറാമിൻ്റെ ഗാനം: വീഡിയോ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കാളിദാസിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
ജയറാമിന്റെയും പാര്‍വതിയുടെയും മകന് കാളിദാസിന് ഇന്ന് പിറന്നാള്‍. 1993 ഡിസംബര്‍ 16ന് ജനിച്ച താരത്തിന് 29 വയസ്സാണ് പ്രായം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ആരാധകരും നടന് നേരത്തെ തന്നെ ആശംസകള്‍ നേര്‍ന്നു.
ജയറാമിനൊപ്പം ആദ്യമായി മകന് കാളിദാസ് അഭിനയിച്ചത് 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയിലാണ്. കുഞ്ഞു കാളിദാസന്റെ കൊച്ചു കുസൃതികള്‍ ആ ചിത്രത്തിലൂടെ ആവോളം നമ്മളെല്ലാം ആസ്വദിച്ചതുമാണ് ഇന്ന് മലയാളത്തേക്കാള്‍ തിരക്ക് നടന് തമിഴ് സിനിമയിലാണ്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും (2003) എന്ന സിനിമയിലും നടന് അഭിനയിച്ചു.
2016-ല്‍, മീന്‍ കുഴമ്പും മണ്ണ് പാണയും എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ നടന് അരങ്ങേറ്റം കുറിച്ചത്. 2018 ല്‍ പൂമരം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തി.