ജോജുവിനൊപ്പം സുരാജും അലന്‍സിയറും,'നാരായണീന്റെ മൂന്നാണ്മക്കള്‍' വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (17:17 IST)
ജോജു ജോര്‍ജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍.ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നു.
ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വരുന്നതേയുള്ളൂ.ജെമിനി പുഷ്‌കന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെമിനി പുഷ്‌കന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം അപ്പു പ്രഭാകര്‍, സംഗീതം രാഹുല്‍ രാജ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :