അച്ചൂ ഇത് നിനക്ക് വേണ്ടി, പാർവതിക്ക് വേണ്ടി വേദിയിൽ ജയറാമിൻ്റെ ഗാനം: വീഡിയോ

അഭിറാം മനോഹർ| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2022 (14:37 IST)
മിമിക്രിയിലും അഭിനയത്തിലും തൻ്റെ മികവ് തെളിയിച്ച നടനാണ് ജയറാം. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൻ്റെ പ്രചാരണ ചടങ്ങിൽ സംവിധായകൻ മണിരത്നത്തെയും പ്രഭുവിനെയും അനുകരിച്ച് ജയറാം വലിയ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ഗായകനായും വേദിയെ അമ്പരപ്പിച്ചിരിക്കുകയാണ് താരം.

കല്യാൺ ഗ്രൂപ്പ് ഒരുക്കിയ നവരാത്രി ആഘോഷത്തിനിടെയാണ് ജയറാം പാട്ടുപാടിയത്. സദസ്സിലുണ്ടായിരുന്ന പാർവതിയോട് ഇത് നിനക്ക് വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ജയറാം പാടിതുടങ്ങിയത്. പാർവതി അഭിനയിച്ച ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവട്ടം എന്ന ചിത്രത്തിലെ മെല്ലെ മെല്ലെ മുഖപടം എന്ന ഗാനമാണ് ജയറാം ആലപിച്ചത്.


ജയറാം പാടുന്നത് അതിശയത്തോടെ നോക്കി നിൽക്കുന്ന പാർവതിയെയും വീഡിയോയിൽ കാണാം. പിന്നീട് പ്രഭു, നാഗാര്‍ജുന, അകാലത്തില്‍ വിടപറഞ്ഞ പുനീത് രാജ്കുമാറിന് വേണ്ടിയും ജയറാം ഒരു ഗാനം ആലപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :