1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Joju George injured

ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററില്‍ നിന്ന് ചാടിയിറങ്ങി; നടന്‍ ജോജു ജോര്‍ജ്ജിന് പരുക്ക്

ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റത്

Joju George injured
സിനിമ ഷൂട്ടിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന് പരുക്ക്. കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഇടതു കാല്‍പ്പാദത്തിന്റെ എല്ലിനു പൊട്ടലുണ്ട്. ഏതാനും ദിവസത്തെ വിശ്രമം ആവശ്യമായി വരും. 
 
ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റത്. പോണ്ടിച്ചേരിയില്‍ വച്ചായിരുന്നു ഷൂട്ടിങ്. അപകട സമയത്ത് നടന്‍ കമല്‍ ഹാസനും ജോജുവിന് ഒപ്പമുണ്ടായിരുന്നു. കമല്‍ഹാസനൊപ്പം പറന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്ന് ജോജു ചാടിയപ്പോഴാണ് അപകടമുണ്ടായത്. പരുക്കേറ്റതിനെ തുടര്‍ന്ന് രാത്രിയില്‍ തന്നെ താരം കൊച്ചിയിലേക്ക് തിരിച്ചെത്തി. 
 
അടുത്ത ലേഖനം
ബേസിലിനൊപ്പം നസ്റിയ, ഈ കോമ്പോ കലക്കുമെന്ന് ആരാധകർ, സൂക്ഷ്മദർശിനി ഒരുങ്ങുന്നു