ജീവിക്കാന്‍ അനുവദിക്കൂ,ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്, സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി അശ്വിന്‍ ഗണേഷ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജൂണ്‍ 2024 (17:41 IST)
ദിയ കൃഷ്ണ- അശ്വിന്‍ ഗണേഷ് വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അടുത്തിടെ ഇരുവരും പ്രണയം പ്രഖ്യാപിച്ചതും പ്രൊപ്പോസല്‍ ചെയ്തതും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ഒന്നിച്ച് ജീവിക്കാന്‍ അശ്വിന്‍ ഗണേഷും ദിയയും തീരുമാനിച്ചു. ഇതിനിടെ ദിയയുടെ വീട്ടിലേക്ക് അശ്വിന്റെ കുടുംബം പെണ്ണുകാണാനായി എത്തിയിരുന്നു. പെണ്ണുകാണല്‍ ചടങ്ങിനിടെ ചെറുക്കന്റെ വീട്ടുകാര്‍ അപമാനിക്കപ്പെട്ടു എന്ന തരത്തിലുള്ള പ്രചരണവും അതിനിടെ ഉണ്ടായി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണത്തോട് പ്രതികരിച്ച് അശ്വിന്‍ ഗണേഷ് രംഗത്തി.


നീയവിടെ കുടുംബം ഏറെ സ്‌നേഹത്തോടെയാണ് തങ്ങളെ സ്വീകരിച്ചതെന്നും അവര്‍ തങ്ങള്‍ക്കായി നല്‍കിയ ഭക്ഷണസാധനങ്ങള്‍ വെച്ച് നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിക്കരുതെന്നും അശ്വിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതി.

അശ്വിന്റെ വാക്കുകളിലേക്ക്

എന്നെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും ഞാന്‍ ആദ്യം നന്ദി പറയുന്നു. അവരുടെ അടുത്തു നിന്നും ഇത്രയും ഊഷ്മളമായ സ്വീകരണം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചത് അല്ല. ഞങ്ങള്‍ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നു. അവര്‍ നല്‍കിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെ കുറിച്ച് നെഗറ്റിവ് പറയുന്ന എല്ലാവരും അറിയണം, അപ്പോള്‍ സമയം വൈകുന്നേരം 5 മണി ആയിരുന്നു. കുറച്ച് മുമ്പ് ഉച്ചഭക്ഷണം കഴിച്ചിട്ടായിരുന്നു ആ യാത്ര. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയന്‍സ് ആയതിനാല്‍ ഞങ്ങള്‍ക്ക് കുറഞ്ഞ അളവിലേ വൈകുന്നേരം ലഘുഭക്ഷണം കഴിക്കാന്‍ കഴിയൂ. ആ വസ്തുത ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ക്കിഷ്ടപ്പെട്ട പലഹാരങ്ങള്‍ മേശപ്പുറത്ത് എത്തിക്കാന്‍ ദിയയുടെ കുടുംബം വളരെയധികം ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങള്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവര്‍ക്കിഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ല.
മുഴുവന്‍ വിവരങ്ങളും അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിര്‍ത്തണം. ഇങ്ങനെ കമന്റ് ചെയ്യേണ്ടിവന്നത് തന്നെ കഷ്ടമാണ്.
ദയവായി ജീവിക്കാന്‍ അനുവദിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...