അനുബന്ധ വാര്‍ത്തകള്‍
- 'അച്ഛന്റെ പിറന്നാളാ..'; ആശംസകളുമായി മകള്‍ അഹാന,കൃഷ്ണകുമാറിന് എത്ര പ്രായമായി?
- മൂന്നാറിലേക്ക് വണ്ടി കയറിയത് ഒറ്റയ്ക്ക് അല്ല! പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നിമിഷ സജയന്
- ആവേശത്തിലെ പാട്ടിനിടെ തെറിവിളിയുമായി ശ്രീനാഥ് ഭാസി; വിമര്‍ശിച്ചും ട്രോളിയും സോഷ്യല്‍ മീഡിയ
- 'അടുത്തവര്‍ഷം പൂരം മനോഹരമായി നടത്തും';ജനങ്ങള്‍ തന്നെ തെരഞ്ഞെടുത്തത് അതിനുകൂടി വേണ്ടിയാണെന്ന് സുരേഷ് ഗോപി
- പൊതുപ്രവര്‍ത്തനത്തിന്റെ ശമ്പളം എനിക്ക് വേണ്ട: സുരേഷ് ഗോപി
'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരും
തനിക്ക് പകരം പുതിയ ആശയങ്ങളുള്ള വ്യക്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തണമെന്നും ബാബു പറഞ്ഞു
സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി നടന്‍ മോഹന്‍ലാല്‍ തുടരും. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഇടവേള ബാബു ഒഴിയുന്ന സാഹചര്യത്തില്‍ മോഹന്‍ലാലും പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരുമെന്നാണ് ഇടവേള ബാബു പറയുന്നത്.
സ്ഥാനം ഒഴിയാന്‍ മോഹന്‍ലാല്‍ ആഗ്രഹിച്ചിരുന്നെങ്കിലും സംഘടനയിലെ മറ്റു ഭാരവാഹികള്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. താനടക്കമുള്ളവര്‍ പ്രസിഡന്റ് സ്ഥാനം ഒഴിയരുതെന്ന് ലാലേട്ടനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അദ്ദേഹം ഏറെക്കുറെ അതിനു സമ്മതിച്ചിട്ടുണ്ടെന്നും ഇടവേള ബാബു പറയുന്നു.
തനിക്ക് പകരം പുതിയ ആശയങ്ങളുള്ള വ്യക്തി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തണമെന്നും ബാബു പറഞ്ഞു. ഞാന്‍ മാറണം, പുതിയ ആള്‍ക്കാര്‍ വരേണ്ട സമയമായി. ഞാന്‍ മാറുമ്പോള്‍ സ്വാഭാവികമായി പുതിയ ചിന്തകള്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.