1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. jagame thanthiram making video

ക്യാമറയ്ക്ക് പിന്നിലെ ധനുഷും ജോജു ജോര്‍ജും, ജഗമേ തന്തിരം മേക്കിംഗ് വീഡിയോ പുറത്തിറക്കി നെറ്റ്ഫ്‌ലിക്‌സ്

ധനുഷ്
'ജഗമേ തന്തിര'ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ഐശ്വര്യ ലക്ഷ്മി ജോജു ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രീകരണത്തെക്കുറിച്ചും സിനിമയെക്കുറിച്ചും തുറന്നു പറയുന്നുമുണ്ട്. അമേരിക്കയിലെ മാഫിയ സംഘവും ഒരു ഇന്ത്യന്‍ ഗുണ്ടയും തമ്മിലുള്ള തമ്മിലുള്ള രസകരമായ നിമിഷങ്ങള്‍ നിറഞ്ഞ ചിത്രം കൂടിയാണിത്.
നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തി.190 രാജ്യങ്ങളിലായി പതിനേഴ് ഭാഷകളിലാണ് റിലീസ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന സിനിമ നിലവിലെ സാഹചര്യത്തില്‍ പ്രദര്‍ശനത്തിനെത്താന്‍ വൈകുകയായിരുന്നു. തീയേറ്റര്‍ റിലീസിനു ഉള്ള വഴികള്‍ അടഞ്ഞതോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തുകയായിരുന്നു.
അടുത്ത ലേഖനം
ഫഹദ് ഫാസിലിന്റെ ത്രില്ലര്‍,വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ഇരുള്‍