1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Irul release

ഫഹദ് ഫാസിലിന്റെ ത്രില്ലര്‍,വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ഇരുള്‍

നസീഫ് യൂസഫ് ഇസുദ്ദീന്‍
ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത മിസ്റ്ററി-ത്രില്ലര്‍ ചിത്രമാണ് ഇരുള്‍. ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍.
 
ഇന്ന് (ജൂണ്‍ 18) രാത്രി 7 മണിക്ക് ഏഷ്യാനെറ്റിലൂടെ ഇരുള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേക്ക് എത്തും.
 
ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ഇരുള്‍ നിര്‍മ്മിച്ചത്. ക്യാമറ ജോമോന്‍ ടി ജോണ്‍,ഷമ്മര്‍ മുഹമ്മദ് എഡിറ്റിംഗും കൈകാര്യം ചെയ്തു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പൂര്‍ണ നഗ്നയായി അഭിനയിക്കാന്‍ ആന്‍ഡ്രിയ; ആ രംഗം സിനിമയില്‍ അത്യാവശ്യം!