ധനുഷിനെ പ്രണയിച്ച് ഐശ്വര്യ ലക്ഷ്മി, റിലീസിനൊരുങ്ങി ജഗമേ തന്തിരം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (08:53 IST)

ധനുഷ്-ഐശ്വര്യ ലക്ഷ്മി ടീമിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ജഗമേ തന്തിരം. നെറ്റ്ഫ്‌ലിക്‌സിലൂടെ ജൂണ്‍ 18 ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും. ജഗമേ തന്തിരം എങ്ങനെ ഉള്ളതായിരിക്കും എന്ന ചെറിയൊരു സൂചന നല്‍കിയിരിക്കുകയാണ് നടി. ധനുഷിനെ പ്രണയിക്കുന്ന നായികയായാണ് ഐശ്വര്യയെ ചിത്രത്തില്‍ കാണാനാവുക.

'അറ്റിലയുടെ സുരുളി'-ഐശ്വര്യ ലക്ഷ്മി കുറിച്ചു.

അടുത്തിടെ പുറത്തുവന്ന 'നേതു' എന്ന് തുടങ്ങുന്ന ഗാനരംഗത്തും ധനുഷ്-ഐശ്വര്യ ലക്ഷ്മി പ്രണയ രംഗങ്ങള്‍ ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.ഇതൊരു ആക്ഷന്‍ പായ്ക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ്.

സഞ്ചന നടരാജനാണ് മറ്റൊരു നായിക. ജോജു ജോര്‍ജും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :