190 രാജ്യങ്ങളിലായി 17 ഭാഷകളില്‍ ജഗമേ തന്തിരം, റിലീസ് ഇനി രണ്ട് നാളുകള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 16 ജൂണ്‍ 2021 (08:54 IST)

കാര്‍ത്തിക് സുബ്ബരാജ്- ധനുഷ് കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രമാണ് ജഗമേ തന്തിരം. മലയാളി താരങ്ങളായ ജോജു ജോര്‍ജും ഐശ്വര്യലക്ഷ്മി ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. ഇനി രണ്ട് ദിവസങ്ങള്‍ മാത്രമേ റിലീസിന് ഉള്ളൂ. പുതിയ വിവരങ്ങള്‍ കൈമാറിയിരിക്കുകയാണ് സംവിധായകന്‍. 190 രാജ്യങ്ങളിലായി 17 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

അടുത്തിടെ പുറത്തുവന്ന ട്രെയിലറില്‍ പ്രകടനമാണ് ജോജു കാഴ്ചവെച്ചത്. എല്ലാവരും ഉറ്റു നോക്കുന്ന കഥാപാത്രം തന്നെയാണ് ജോജുവിന്റെത്. ജൂണ്‍ 18 ന് സിനിമ നെറ്റ്ഫ്‌ലിക്‌സിലൂടെ . സിനിമ എത്തുംസുരുളി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. ജെയിംസ് കോസ്‌മോ, കലയരസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജഗമേ തന്തിരം' ആക്ഷന്‍ പായ്ക്ക്ഡ് ഗ്യാങ്സ്റ്റര്‍ ചിത്രമാണ്.സഞ്ചന നടരാജനാണ് മറ്റൊരു നായിക.റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :